എസ്. സലിംകുമാർ
രാഷ്ട്രീയ അസ്ഥിരതയുടെ വിളനിലമായിക്കഴിഞ്ഞിരിക്കുന്ന കർണാടകയിൽ മെയ് അഞ്ചിന് തെരഞ്ഞെടുപ്പു നട ക്കുകയാണ് . 224 സീറ്റുകളിലേക്കാന് തെരഞ്ഞെടുപ് നടക്കുന്നതു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്ട്ടിയും മുഖ്യ പ്രതിപക്ഷമായ കോണ്ഗ്രസ്സും കൂടാതെ മൂന്നാംശ ക്തിയായ ജനത ദൾ -എസ് , അടുത്ത കാലത്ത് മുന് മുഖ്യമന്ത്രി ബി എസ യെദിയൂരപ്പ രൂപീകരിച്ച കര്ണാടക ജനതാ പക്ഷ (കെജെ പി) എന്നീ കക്ഷികൾ ആണ് തെരഞ്ഞെടുപ്പു രംഗത്ത് സജീവമായി ഉള്ളത് . രണ്ട് മന്ത്രിമാർ കൂടി ഈ ആഴ്ച യിൽ രാജി വയ്ക്കുകയുണ്ടായി. തെരഞ്ഞെടുപ്പു ആവുന്നതോടെ തനിക്കും കെ ജെ പിയ്ക്കുംകൂടുതൽ അനുകൂലമായ സാഹചര്യം ഉണ്ടാവുമെന്ന് യദിയൂരപ്പ ആവർത്തിച്ചു പറ യുന്നു. ബി ജെ പി യെ കർണാടകത്തിൽ അധികാരത്തിൽ കൊണ്ട് വന്നത് താൻ ആണെന്നും ബിജെ പി ദേശീയ നേതൃത്വവും ചില സംസ്ഥാന നേതാക്കളും ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽത്തന്നെ ബിജെ പിയെ ഒരു പാഠം പഠിപ്പിക്കുകയാണ് തന്റെ ലക്‌ഷ്യം എന്നും യദിയൂരപ്പ ആവർത്തിക്കുന്നു.
ഈ തെരഞ്ഞെടുപ്പിൽ അധികാരം കിട്ടിയാൽ കർണാ ടകത്തൈ ഇന്ത്യ യിലെ മാതൃകാ സംസ്ഥാനം ആക്കി മാറ്റും എന്നാണു മുഖ്യ മന്ത്രി ജഗദീഷ് ഷെട്ടാർ പറ യുന്നതു. ഷെട്ടാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കു കയാണ് ലക്‌ഷ്യം എന്ന് ഈയിടെ ബി. ജെ. പി സംസ്ഥാന പ്രസി ഡ ന്റായി അവരോധിക്കപ്പെട്ട പ്രഹ്ലാദ് ഹ്ജോഷി എം.പി യുംപ്രസ്താവിച്ചിട്ടുണ്ട് . രാഷ്ട്രീയ സ്ഥിരതയും സൽ ഭരണവും വാഗ്ദാനം ചെയ്തുകൊണ്ടാണ് ദക്ഷിണേ ന്ത്യിൽ ബി. ജെ. പി ആദ്യമായി അധികാരത്തിൽ വന്നതു. പക്ഷെ രണ്ടും ഉണ്ടായില്ല. നാണം കെട്ട നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് വേദി ഒരുക്കിക്കൊണ്ട് ആ വാഗ്ദാനത്തിൽ തരിമ്പും കഴമ്പില്ലെന്ന് ബി.ജെ പി . തെളി യിച്ചു . ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അസ്ഥിരതയിലേക്ക് കർണാ ടകത്തെ വലിച്ചിഴച്ചത് ബി ജെ പി യാണ്. അഞ്ചു വർഷത്തിനിടെമൂന്നു മുഖ്യമന്ത്രിമാർ മാറി മാറി വരികയും അഴിമതിയുടെയും, കാലുമാറ്റ ത്തിന്റെയും, കുതിരക്കച്ച വടത്തി ന്റെയും രംഗഭൂമിയായി കര്ണാടകം മാറുകയും ചെയ്തു. ഇതിനെതിരെ ജനകീയ മുന്നേറ്റങ്ങൾ നടത്താനോ ജനങ്ങളെ സമീപിക്കാൻ തന്നെയോ പ്രതിപക്ഷമായ കോണ്‍ ഗ്ര സ്സിനുകഴിഞ്ഞില്ല. നേതാക്കളുടെ ആധിക്യവും അകപ്പോരും കൊണ്ട് നിർജീവമായ കൊണ്ഗ്രസ്സിനു പ്രതിപക്ഷം എന്ന നിലയിൽ കിട്ടിയ അവസര ങ്ങൾ ഒന്നും തന്നെ വിനിയോഗിക്കാൻ സംസ്ഥാന നേതൃത്വത്തിനുകഴിഞ്ഞില്ല. തികച്ചും നിഷ്‌ക്രിയമായ ഒരു പ്രതിപക്ഷം ആവാനേ കോണ്‍ സ്സിനുകഴിഞ്ഞുള്ളൂ . പ്രതിപക്ഷ എം എൽ എ മാരെ വിലയ്ക്കെടുത്ത് ബി ജെ പി കളിച്ച കളിയെ രാഷ്ട്രീയമായോ മറ്റേതെങ്കിലും വിധത്തിലോ ചെറുക്കുവാൻ കൊണ്ഗ്രസ്സിനു കഴിഞ്ഞില്ല. നേതൃത്വത്തെ ചൊല്ലി കൊണ്ഗ്രസ്സിൽ ഇപ്പോഴും എന്തൊക്കെയോ പുകഞ്ഞു കൊണ്ടി രിക്കുന്നു. ജനങ്ങളിൽ നിന്നും സാധാരനപ്രവര്ത്തകരിൽ നിന്നും കോണ്ഗ്രസ് ഏറെ അകന്നു കഴിഞ്ഞിരിക്കുന്നു. ടിക്കറ്റ് കിട്ടാഞ്ഞ ചില നേതാക്കൾ പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി ഓഫീസിനു മുമ്പില നടത്തിയ പ്രകടനത്തിന് നേരെ ഒന്നിലേറെ ദിവസങ്ങളിൽ ലാത്തിച്ചര്ജു നടക്കുകയും തുടര്ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു പ്രവത്തകൻ മരിക്കുകയും ചെയ്തിരുന്നു. സിറ്റിംഗ് എം എല് എ മാര്ക്കെല്ലാം സീറ്റ് കൊടുക്കുന്ന നയമാണ് എല്ലാ പാര്ട്ടികളും സ്വീകരിച്ചിട്ടുളളത് .
മറ്റു പാർട്ടികളിൽ നിന്നും ബി ജെ പി വിലയ്ക്കെടുത്ത എം എൽ എ മാർക്ക് മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള സ്ഥാനമാനങ്ങൾ ലഭിച്ചതോടെ പാർട്ടി യിലെ മുതിർന്ന പല നേതാക്കളുടെയും അവസരങ്ങൾനഷ്ടപ്പെടുകയും ബിജെ പിക്കുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തു. ബി ജെ പി യിലെ പടലപ്പിണക്കങ്ങളുടെ പരമ്പര ഇപ്പോഴും കഴിഞ്ഞിട്ടില്ല. ബിജെ പി യിൽ നിന്നും നാല് മന്ത്രിമാര് ഇതിനകം രാജി വച്ച് യദിയൂരപ്പയുടെ കര്ണാടക ജനത പക്ഷം എന്നാ പാർട്ടിയിൽ ചെർന്നിട്ടുണ്ട് . തെരഞ്ഞെടുപ്പു ആവുമ്പോഴേക്കും തന്റെ പാർട്ടി കൂടുതൽ കരുത്തു നേടുമെന്നും ബി ജെ പി യുടെ നില കൂടുതൽ പരിതാപകരം ആവുമെന്നും യദിയൂരപ്പ അവകാശപ്പെടു ന്നു. സീറ്റ് കിട്ടാത്ത കോണ്ഗ്രസ്സിലെയും ബി ജെ പിയിലെയും നേതാക്കൾ കെ.ജെ.പി യിൽ ചേക്കേറാൻ ശ്രമിക്കുന്നതായി വാർത്തകൾ ഉണ്ട് .
മൂന്നാമത്തെ പ്രധാനകക്ഷിയായ ജനതദൾ എസ്സിന് സ്വന്തം അടിത്തറ മെച്ചപ്പെടുത്താൻ കഴിയാതെ പോയതിന്റെ കാരണം ദേവ ഗൌഡ യുടെയും മക്കളുടെയും സ്വകാര്യ സ്വത്തായി പാര്ട്ടി മാറിക്കഴിഞ്ഞു എന്നതാണ് . വാസ്തവത്തിൽ കർണാടക ത്ത്തിലെ രാഷ്ട്രീയ അസ്ഥിരത തുടങ്ങുന്നത് ജനത ദൾ എസ്സിൽ നിന്നുള്ള ചില പൊ ട്ടിത്തെറി കളെ തുടർന്നാണ് . ദേവ ഗൌഡ യുടെയും മക്കളുടെയും കുടുംബസ്വത്തായി പാര്ട്ടി മാറുന്നു എന്നാ പരാതിയുമായി സിദ്ധരാമയ്യ ജനത ദൾ എസ്സിൽ നിന്ന് രാജി വച്ചു . സി. എ. ഇബ്രാഹിം മുതലായ നേതാക്കളും രാജി വച്ച് കൊണ്ഗ്രസ്സിൽ ചെർന്നു. കോ ണ്ഗ്രസ്സിനുള്ള പിന്തുണ പിൻ വ ലിച്ചു ബി ജെ പി യു മായി സഖ്യം ഉണ്ടാക്കി എച് ഡി കുമാരസ്വാമി കര്ണാടക മുഖ്യ മന്ത്രി യായി. നിശ്ചിത കാലാവധികഴിയുമ്പോൾ യദിയൂരപ്പ യെ മുഖ്യമന്ത്രിയാക്കാം എന്നാ വാഗ്ദാനം കുമാരസ്വാമി പാലിക്കാതെ വന്നപ്പോൾ പിന്തുണ പിൻവ ലിച്ച ബി ജെ പി ഒറ്റയ്ക്ക് അടുത്ത്തതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും കുമാരസ്വാമി ചെയ്ത ചതി കാരണം ഉണ്ടായ അനുതാപ തരംഗത്തിൽ ബി ജെ പി ചരിത്രത്തില ആദ്യമായി തെക്കേ ഇന്ത്യ യിൽ അധികാരത്തിൽ എത്തുകയും ചെയ്തു. തുടര്ന്നങ്ങോട്ടു അഭൂതപൂർ മായ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കര്ണാടക ഭരണം വഷളാ യി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്ക്കും എതിരെ അഴിമതി ആരോപഞങ്ങൾ, ബി ജെ പി യുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി അറിയപ്പെട്ടിരുന്ന ബെല്ലാരി സഹോദരന്മാരുടെ സമാന്തര ഭരണം, അവരുടെ അറസ്റ്റ് , സദാനന്ദ ഗൌഡ യുടെ മുഖ്യമന്ത്രിയായുള്ള അഭിഷേകം,തുടർന്ന് യെദിയൂരപ്പയുടെ ജയിൽ വാസം ഏറെത്താമസിയാതെ സദാനന്ദ ഗൌഡ യെ മാറ്റി യെദിയൂരപ്പയുടെ തന്നെ ശുപാർ ശ പ്രകാരം മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാറെ വാഴിച്ച്ചത് ..ഇങ്ങനെയൊക്കെ പ്രശ്നമേഖലയായി ബി ജെ പിയുടെ ഭരണരാഷ്ട്രീയംമാറിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വര്ഷത്തെ ഭരണകാലത്തിനിടയിൽ 225 അംഗങ്ങളുള്ള നിയമസഭയിൽ ഒറ്റ ചോദ്യം പോലും ചോദിക്കാത്ത 6 5 എം എല് എ മാര് ഉണ്ടെന്നാണ് ഒരു പഠനം പറയുന്നതു. ഇതിൽ 49 പേരും ബി ജെ പി . എം എൽ എ മാര് ആയിരുന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മൂന്നു ചോദ്യങ്ങൾ മാത്രമാണ് അഞ്ചു വർഷത്തിനിടയിൽ നിയമസഭയിൽ ചോദിച്ചതെന്ന് കര്ണാടക ഇലക്ഷൻ വാച്ച് എന്നാ ഗ്രൂപ്പ് നടത്തിയ പഠനം വെളിപ്പെദുത്തുന്നു. നിയമസഭയിലേക്ക് മത്സരിക്കുന്ന 69 കോണ്ഗ്രസ് സ്ഥാനാർഥി കളും 44 ബി ജെ പി സ്ഥാനാർഥി കളും കോടീശ്വരന്മാർ ആണ് . ഇരു കക്ഷികളിലെയും ചില മുതിർന്ന നേതാക്കൾ കൊലപാതകം ഉള്പ്പെടെ നിരവധി ക്രിമിനൽ കേസുകളിലും ഉൾ പ്പെട്ടിരുന്നു എന്നും ഇത് വരെ നിര്നയിക്കപ്പെട്ട സ്ഥാനര്തികളിൽ 20 ശതമാനം പേർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് എന്നും പഠനം പറയുന്നു.
ജനകീയ പ്രശ്നങ്ങളോട് അനുകൂലമായി പ്രതികരിക്കാനോ ഭരണം സുഗമമായി നടത്താനോ കഴിയാതെ രാജ്യത്തെ ഏറ്റവും മോശപ്പെട്ട സംസ്ഥാന ഭരണ കൂടങ്ങ്ളുടെ പട്ടികയിൽ ഇടം പിടിച്ചു ബി ജെ പി യുടെ ദക്ഷിണേന്ത്യയിലെ കന്നി ഭരണം . പാർട്ടിക്കുള്ളിൽ തന്റെ മേൽക്കൈ നഷ്ടപ്പെട്ടപ്പോൾ പുതിയ പാര്ട്ടിയുണ്ടാക്കിയാണ് യെദിയൂരപ്പ പ്രതികരിച്ചതു. ഇത് ബി ജെ പിയുടെ അദിത്തറ യിള ക്കി. ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പുകളിൽ കൊണ്ഗ്രസ്സിനു ഒന്നാം സ്ഥാനത്ത്തെത്തുവാൻ ഏറെ സഹായകമായിരുന്നു യെദിയൂരപ്പ നയിക്കുന്ന കര്ണാടക ജനതാ പക്ഷ (കെ.ജെ. പി ) യുടെ പ്രകടനം. ബി ജെ പി യെ ഒരു പാഠം പഠിപ്പിക്കുകയെന്ന യദിയൂരപ്പയുടെ മോഹം കുറെയൊക്കെ സഫലീകരിക്കുന്ന തരത്തിലായിരുന്നു അടുത്തിടെ നടന്ന നഗര സഭാ തെരഞ്ഞെടുപ്പുകളുടെ ഫലം. യദിയൂരപ്പ പാര്ട്ടി വിട്ടത് തങ്ങളുടെ തെരഞ്ഞെടുപ്പു വിജയത്തെ ഒരുതരത്തിലും ബാധി ക്കില്ലെന്നും കുഴപ്പക്കാരെല്ലാം പാർട്ടി വിട്ടു പോയതിനാൽ ഇത്തവണ മികച്ച വിജയം ആയിരിക്കുമെന്നും ബി ജെ പി അവകാശപ്പെടുന്നു.
കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കൊണ്ഗ്രസ്സും ബി ജെ പി യും ജനതാദളും കൂടുതൽ ദുര്ബ്ബലം ആവുകയും ജനങ്ങളിൽ നിന്നും അകന്നു പോവുകയും ചെയ്തു. പക്ഷെ ഇവയ്ക്കു പകരം വയ്ക്കാൻ കെ.ജെ പി പോലുള്ള കക്ഷികൾ അപര്യാപ്തമാണ് . ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് പ്രവര്ത്തിക്കുവാൻ പാർട്ടികൾ ഇല്ലാത്ത അവസ്ഥ യാണ് കർണാടകത്തിൽ ഉള്ളത് . വിവിധ ജാതികളുടെയും അങ്ങേയറ്റം പോയാൽ കര്ഷകരുടെയും പ്രതിനിധികൾ ആയിട്ടാണ് രാഷ്ട്രീയ കക്ഷികൾ സ്വയം വിശേഷിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കൊണ്ഗ്രസ്സും ഭിന്നമല്ല. ഇടതു പാർട്ടികൾക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത സംസ്ഥാനം ആണ് കർണാടകം. .
സംസ്ഥാനത്ത് മത നിരപെക്ഷ് അന്തരീക്ഷം തിരികെകൊണ്ട് വരുമെന്ന് പ്രതി പക്ഷ നേതാവ് സിദ്ധരാമയ്യ പറയുന്നതിന്റെ അർഥം എന്താണ് ? മതനിരപേക്ഷത നില നിര്ത്താനുള്ള ശ്രമത്ത്തില്കൊന്ഗ്രസ്സും ഒരു പരാജയം ആണെന്നും, ഇത് വരെയുള്ള കളികളിൽ കൊണ്ഗ്രസ്സും ജാതി-മത കാർഡുകൾ കളിച്ചു എന്നും പകൽ പോലെ സത്യമാണ് . കോണ്ഗ്രസ്സും ബി ജെ പിയും അഴിമതിയുടെ കാര്യത്ത്തില്തുല്യരാനെന്നുമാതിനാൽ അഴിമതിയെ പ്പറ്റി തങ്ങള് അധികം പറയുന്നില്ലെന്നും, തന്റെ ഭരണകാലത്തെ നെട്ടങ്ങക്ൽ ഉയര്ത്തിക്കാട്ടി ജനങ്ങളെ സമീപിക്കുകയാണ് താൻ എന്ന് ജനത ദാൽ നേതാവ് എച് ഡി കുമാരസ്വാമി പരയുന്നു. സ്വന്തം പേരില് ഉള്ള അഴിമാതിക്കെസുകലെപ്പറ്റി അദേഹം ഒന്നും പരയുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായ നാല് കക്ഷികളുടെയും (കോണ്ഗ്രസ്, ബി ജെ പി, ജനത ദൾ - എസ് , കെ. ജെ,. പി. ) പ്രമുഖ നേതാക്കൾ അഴിമതിക്കേസുകളെ നെരിടു കയാണ് .
2 0 0 8 ല സിദ്ധ രാമയ്യ യ്ക്കൊപ്പം കൊണ്ഗ്രസ്സിൽ ചേര്ന്ന മുന് കേന്ദ്ര മന്ത്രി സി. എം.ഇബ്രാഹിം ജനതാദളിലേക്ക് തിരികെപ്പൊകുമെന്നുല്ല ഊഹാപോഹങ്ങല്ക്ക് അറുതി വരുത്തിക്കൊണ്ട് അദ്ദേഹത്തെ കൊന്മ്ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു നയരൂപീകരണ കമ്മിറ്റിയുടെ ചെയറമാൻ ആക്കി. ഇത് വരെ ആ കമ്മിറ്റിയിൽ വേറെ ആരെയും ഉൽപ്പെടു ത്തിയിട്ടില്ല. ഇബ്രാഹിമിന് സ്വാധീനം ഉള്ള മുസ്ലിം വോട്ടുകളി ലാണ് കോണ്‍ഗ്രസ്സിന്റെ കണ്ണ് .
ജാതീയ സമീകരണങ്ങൾ തങ്ങൾക്കു അനുകൂലമാക്കിയെടുക്കുവാൻ എല്ലാ പാര്ട്ടികളും കിണഞ്ഞു ശ്രമിക്കുകയാണ് . രാഷ്ട്രീയമായ ബോധവല്ക്കരണം നടത്താതെ പ്രത്യക്ഷമായോ പരോക്ഷമായോ ജാതീയമായ ബോധവല്ക്കരണം നടത്താനാണ് പ്രമുഖ കക്ഷികള്ക്ക് താല്പര്യം. കാരണം രാഷ്ട്രീയമായി അവകാശപ്പെടുവാൻ ഈ കക്ഷികല്ക്കൊന്നും തന്നെ ഏറെയൊന്നും ഇല്ലതന്നെ. കടമെടുത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ അല്ലാതെ സംസ്ഥാനത്തിന്റെ മൌലികമായ വികസനത്തിനുതകുന്ന ഒന്നും ചെയ്യുവാനോ സാധാരണക്കാരായ ഭൂരിപക്ഷം ജനങ്ങൾക്ക് വേണ്ടുന്ന ക്ഷേമപ്രവര്ത്ത്തനങ്ങൾ നടത്താനോ രാഷ്ട്രീയ കക്ഷികള്ക്ക് കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ യാണ് മതേതരത്വം തിരികെ കൊണ്ട് വരുവാൻ ശ്രമിക്കും എന്ന് രാഷ്ട്രീയ കക്ഷികള്ക്ക് പറയേണ്ടി വരുന്നതു.
മുമ്പ് രണ്ടു ധ്രുവങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കര്ണാടക രാഷ്ട്രീയമ ഇപ്പോൾ കൂടുതൽ ശിഥിലം ആയിരിക്കുന്നു. ബി ജെ പിയുടെ വോട്ട ബാങ്കിൽ വിള്ളലുകൾ ഉണ്ടാക്കുവാൻ യടിയൂരപ്പയുടെ പാര്ട്ടിക്കു കഴിയുമെന്നതിനാൽ കൊണ്ഗ്രസ്സിനെക്കലേറെ യദിയൂരപ്പയെ നേരിടാൻ ആണ് ബി ജെ പി യുടെ തീരുമാനം. ലിംഗായത്തുകൾ ഏറെയുള്ള ഹാവേരി, ബിദാർ, ഗുൽബർഗ ജില്ലകളാണ് യടിയൂരപ്പ്യുടെ പ്രധാന ശക്തികെന്ദ്രങ്ങൽ. മറ്റു പലയിടങ്ങളിലും ആര് ജയിക്കണം എന്ന് തീരുമാനിക്കു വാൻ യദി യൂരപ്പയുടെ പാര്ട്ടിക്കു കഴിയും . താൻ ഇല്ലാത്ത ബി ജെപി ദുര്ബ്ബലം ആണെന്ന് തെളിയിക്കുവാൻ തന്റെ പാര്ട്ടിയായ കെ ജെ പി ക്ക് കഴിയുമെന്നു യദിയൂരപ്പ കണക്കു കൂട്ടുന്നു.
ഈ തെരഞ്ഞെടുപ്പു മമായി ബന്ധപ്പെട്ടു ഇത് വരെ രാഷ്രീയ സഖ്യങ്ങൾ ഒന്നും തന്നെ കർണാടകത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടില്ല. എല്ലാ കക്ഷികളും ഒറ്റയ്ക്കൊട്ടയ്ക്കസസ്നു മൽസരികുന്നതു. മുന് ബിജെ പി മന്ത്രി യായിരുന്ന ബി ശ്രീരാമുലു വിന്റെ ബി.ഈസ്.ആർ കോണ്ഗ്രസ് ജനതാ ദളുമായി ചില നീക്ക് പോക്കുകൾ നടത്തുവാൻ ശ്രമിച്ചെങ്കിലും ദേവഗൌഡ സഖ്യത്തിന് തയാറായില്ല. ബെല്ലാരിയിൽ മാത്രം കുറച്ചു പേരുടെ പിന്തുണയുള്ള ശ്രീരാമുലുവിന്റെ പാര്ട്ടിയുമായുള്ള സഖ്യം കാര്യമായ പ്രയോജനമൊന്നും മറ്റു പാർട്ടികൾക്ക് ചെയ്യുമെന്നുമാത്രമല്ല ശരീരമുള് കൂടുതൽ ശക്താൻ ആവുകയും ചെയ്യും അതിനാൽ ആരുമായും സഖ്യം ഉണ്ട്ട്ക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുകയും തെരഞ്ഞെടുപിനു ശേഷം അപ്പോഴത്തെ പരിത സ്ഥിതിയ്ക്കൊത്ത നീക്കങ്ങൾ നടത്താനുമാണ് മുന് പ്രധാനമന്ത്രി ദേവഗൌഡയുടെ പുത്രനും മുന് മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ നീക്കം.
പ്രഹ്ലാദ് ജോഷി എം പി യെ പുതിയ സംസ്ഥാന പ്രസിഡന്റാക്കിയതോടെ പാർട്ടിക്കുള്ളിൽ ഉരുണ്ടു കൂടിയ മേഘങ്ങള പെയ്തൊഴിയാതെ നിൽക്കുന്നു. ബി ജെ പി യുടെ പുതിയ ശക്തി കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നത് ഹൂബ്ലി-ധാർവാഡ് മേഖല ആണ് . മുഖ്യ മന്ത്രി ജഗദീഷ് ഷെട്ടാർ , അനന്തകുമാർ, പ്രഹ്ലാദ് ജോഷി ഇവർ ഉൾപ്പെട്ട ഹൂബ്ലി ഗാങ്ങ് ആണ് ഇപ്പോൾ ബി ജെ പി യെ നിയന്ത്രിക്കുന്നതു. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്കു യോഗ്യതയു ണ്ടായിരുന്ന മുൻ മുഖ്യം മന്ത്രി സദാനന്ദ ഗൌഡ , പട്ടികജാതി മേഖലയില മികച്ച സ്വാധീനം ഉള്ള കർജോളി തുടങ്ങിയ പ്രബലരായ നേതാക്കളെ പിന്തള്ളി സംസ്ഥാന പ്രസിഡണ്ട് ആയ പ്രഹ്ലാദ് ജോഷി ഒരു ശിശു ആണെന്നാണ് യദിയൂരപ്പ പറയുന്നതു. അദ്വാനി-അനന്ത്കുമാർ സഖ്യത്തിന്റെ പ്രോക്സിയാണ് പുതിയബി ജെപി സംസ്ഥാന പ്രസിഡന്റ് എന്നാണു പൊതുവെ കരുതപ്പെടു ന്നതു. ഹൂബ്ലി ഗാങ്ങിനു തിരിച്ചടി നല്കാൻ ഈശ്വരപ്പ - സദാനന്ദ ഗൌഡ - കർജോളി സഖ്യത്തിന് കഴിയുമെന്നു കരുതപ്പെടു ന്നു. എന്തായാലും ബി ജെ പി യിൽ അന്തച് ദ്രം പെരുകുകയാനെന്നു മാത്രമല്ല പുതിയ പ്രസിഡന്റിന്റെ നേതൃത്വം മുതിർന്ന നേതാക്കൾ പരോക്ഷമായി അംഗീകരിക്കുന്നുമില്ല . സദാനന്ദ ഗൌഡയുടെ എതിർപ്പിന്റെ മൂര്ച്ച കുറയ്ക്കുവാൻ വേണ്ടി അദ്ദേഹത്തെ ബി ജെ പി യുടെ ദേശീയ വൈസ് പ്രസിഡന്റ് മാരിൽ ഒരാള് ആക്കിയിട്ടുണ്ട് .
ശ്രീരാമ സേന നേതാവ് പ്രമോദ് മുത്താലിക് ബി ജെ പി ടിക്കറ്റിനായി ശ്രമിക്കുന്നത് ശ്രീരാം സേനയും ബിജെ പി യെയും ഒരു പോലെ ചൊടി പ്പിക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മുത്താലിക്കി നെ കൈവെടിയുമെന്നു ശ്രീ റാം സേനയുടെ മുതിർന്ന അനുഭാവികൾ വ്യക്തമാക്കിയിട്ടുണ്ട് . ബി ജെ പിക്ക് നഷ്ടപ്പെട്ട ഹിന്ദുത്വം തിരികെ കൊണ്ട് വരാനാണ് തന്റെ ശ്രമമെന്ന് മുത്താലിക് പരയുന്നു. പക്ഷെ ക്രിമിനൽ പശ്ചാത്തലം ഉള്ളവര്ക്ക് സീറ്റ് കൊടുക്കില്ലെന്നാണ് ബി ജെ പി പറയുന്നതു.
കോ ണ്ഗ്രസ്സുമായി രഹസ്യ സഖ്യം ഉണ്ടാക്കിയിരിക്കുകയാണ് യദി യൂരപ്പയെന്നാണ് പ്രഹ്ലാദ് ഹ്ജോഷി ആരൊപിക്കുന്നതു. ആന്ധ്രയിൽ വൈ എസ ആർ കോണ്ഗ്രസ് നേതാവ് ജഗൻ മോഹൻ രേട്ടിയെ അര്രെറ്റ് ചെയ്തു ജയിലിൽ അടച്ചത് പോലെ യടിയൂരപ്പയോടും ചെയ്യുമെന്നു കോണ്ഗ്രസ് ബ്ന്ഹീഷനിപ്പെടുത്തിയത്തിനു വഴങ്ങിയാണ് യെദിയൂരപ്പ ബിജെ പിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പരയുന്നതു. ഏറ്റവും വലിയ സ്വാർത്ഥനും ജാതിവാദിയുമായ യദിയൂരപ്പയ്ക്ക് ഇത്തവണ വീരശൈവ വിഭാഗത്തിന്റെ ഒറ്റ വോട്ടു പോലുംകിട്ടില്ലെന്നും ജോഷി പറ യുന്നു. ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി അമ്പത് സീറ്റെങ്കിലും നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന യദിയൂരപ്പയുടെ വെ ല്ലുവിളി ഏറ്റെടുക്കുന്നതായി പ്രഹ്ലാദ് ജോഷി പ്രഖ്യാപിച്ചിട്ടുണ്ട് .
ട്വിറ്ററുംഫെയ്സ് ബോക്കും ഈ മെയിലും എസ എം എസ്സും ഒക്കെ ഉപയോഗിച്ച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനു എല്ലാ കക്ഷികളും തയാറായിക്കഴിഞ്ഞു. അതെ സമയം പ്രതിഫലം വാങ്ങിക്കൊണ്ടുള്ള വാര്ത്താ പ്രസാരണം തടയുവാൻ പ്രമുഖ പത്രപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഉള്പ്പെടുത്തിക്കൊണ്ട് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയും . പോളിംഗ് ശതമാനം വർദ്ധിപ്പിക്കുവാന് വേണ്ടി 18 വയസ്സിനു മുകളിൽ പ്രായം ഉള്ളവരുടെ ബോധവൽക്കരനത്തിനായി സിനിമാ താരങ്ങൾ ആയ പുനീത് രാജ് കുമാർ ഐന്ദ്രിത റേ , രമേശ് അരവിന്ദ് എന്നിവരെ ഉൾ പ്പെടുത്തി സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) എന്ന കമ്മിറ്റിയും ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ രൂപീകരിച്ചി ട്ടുണ്ട് . വോട്ടർമാർക്ക് അവരവരുടെ പോളിംഗ് ബൂത്ത് ഏതാണെന്ന് എസ എം എസ മുഖേന അറിയുവാനുള്ള സംവിധാനവും ഇലക്ഷൻ കമ്മീഷൻ ചെയ്തിട്ടുണ്ട് .
യദിയൂരപ്പയുടെയും സദാനന്ദ ഗൌഡയുടെയും ഭരണ കാലത്ത് മതസ്ഥാപനങ്ങൾക്കായി 250 കോടിയിലേറെ രൂപയാണ് സര്ക്കാർ അനുവദിച്ചത് . മതസ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്ന ഏര്പ്പാട് തുടങ്ങി വച്ചതു യദിയൂരപ്പയാണ് . പക്ഷെ ഇത്തവണ പ്രമുഖ മഠാ ധിപതികൾ ആരും തന്നെ യെദിയൂരപ്പയുടെ സഹായത്തിനു ഉണ്ടാവുകയില്ലെന്നു ബി ജെ പി സംസ്ഥാന നേതൃത്വം അവകശാപ്പെടുന്നത് . ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രി ആയതിനു ശേഷം 43 പുതിയതാലൂക്കുകൾ രൂപീകരിച്ചതും വോട്ടു ബാങ്ക് ലക്ഷ്യമാക്കിയാണെന്നു കരുതപ്പെടുന്നു.
ജാതീയമായി മാത്രമല്ല ഭാഷാപരമായും പ്രലോഭനങ്ങൾ നല്കി യാണ് കെ.ജെ പി യും ബി ജെ പി യും ചില വിഭാഗം പ്രീണിപ്പിക്കുന്നതു. ബിജെപിയുടെ 'മലയാളി' പ്രകോഷ്ട , കെ.ജെ പിയുടെ മലയാളി ഫോറം എന്നിവ മലയാളി വോട്ടിൽ കണ്ണും നട്ടു രൂപീകരിച്ചവയാണ് . ബാംഗ്ലൂരും മൈസൂരും ഉള്പ്പെടെയുള്ള നഗരങ്ങളില നിരവധി മണ്ഡലങ്ങളിൽ മലയാളി വോട്ടുകൾ നിർണായകം ആനു. മലയാളികളുടെ പ്രത്യേക വിഭാഗം രൂപീകരിക്കുകയും അവയുടെ നേതൃത്വത്തിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ പ്രമുഖരെയും ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചു കൊണ്ടും ഭാഷയുടെയും ജാതിയുടെയും പുതിയ സമവാക്യങ്ങൾ ഉണ്ടാക്കുകയാണ് ബിജെ പി യും ബിജെപിയിൽ നിന്ന് പൊട്ടി മുളച്ച കെ.ജെ പി യും ചെയ്തിരിക്കുന്നതു. ഭാഷയുടെ അടിസ്ഥാനത്തിലുള്ള വോട്ടു പിടുത്തം ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കുവാൻ ഇടയുണ്ടെന്ന് നിരീക്ഷകർ കരുതുന്നു. കഴിഞ്ഞ തവണ കോണ്ഗ്രസ് സ്ഥാനാർഥി കൾ ആയി യി മത്സരിച്ചു ജയിച്ച കെ.ജെ. ജോര്ജ്, എൻ .എ ഹാരിസ് , ഇത്തവണയും മൽസരിക്കും. ബിജെ പി യും കെ ജെ പിയും ചില മലയാളികള്ക്ക് ടിക്കറ്റ് കൊടുക്കുവാൻ സാധ്യതയുണ്ട് . ബി.ജെ പിയിലെയും കൊണ്ഗ്രസ്സിലെയും ചില സിറ്റിംഗ് എം.എൽ എ മാറും പ്രതിശ്രുത സ്ഥാനാർഥികളും പ്രമുഖ മലയാളി സംഘടനകളെ പ്രീണിപ്പിക്കുന്ന നയം സ്വീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാര്ട്ടികളെ വെള്ളം കുടിപ്പിക്കുന്ന മറ്റൊരു വിഷയം ആണ് കാവേരി ജലപ്രശ്നം . ബാംഗ്ലൂർ ഉള്പ്പെടെ ആറു ജില്ലകളിലായി അറുപതിൽ പരം മണ്ഡലങ്ങളിൽ കാവേരി ജല പ്രശ്നം ഒരു പ്രധാന വിഷയം ആവും കൃഷ്ണ രാജസാഗർ അണക്കെട്ട് ഉപരോധിച്ചു കൊണ്ട് അറസ്റ്റ് വരിച്ച യദിയൂരപ്പ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റാൻ കിണഞ്ഞു ശ്ര മിക്കുന്നുന്ദു. കാവേരി പ്രശ്നത്തിൽ തങ്ങൾ തമിഴ്നാടിനോട് ഒട്ടും വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല എന്നാ നിലപാടാണ് എല്ലാ രാഷ്ട്ട്രീയകക്ഷികളും സ്വീകരിചിട്ടുളളത് .
ഇടതു പാർട്ടികൾക്ക് കർണാടകത്തിൽ വേരുറ പ്പിക്കുവാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത് എന്ന് കരുതപ്പെടു ന്നു. കാരണം ജാതി മത പ്രീണനത്ത്തിന്റെ രാഷ്ട്രീയം ആണ് കോണ്‍ ഗ്രസ്സും ബി ജെ പിയും മറ്റു കക്ഷികളും കർണാടകത്തിൽ ചെയ്തു കൊണ്ടി രിക്കുന്നതു.
No comments:
Post a Comment